Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Receives National

Kottayam

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ന് ദേ​​ശീ​​യ ആ​​രോ​​ഗ്യ മി​​ഷ​​ൻ (എ​​ൻ​​എ​​ച്ച്എം) ന​​ട​​പ്പാ​​ക്കു​​ന്ന ‘ല​​ക്ഷ്യ’ പ​​ദ്ധ​​തി​​യു​​ടെ ദേ​​ശീ​​യ ഗു​​ണ​​നി​​ല​​വാ​​ര അം​​ഗീ​​കാ​​രം ല​​ഭി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ൽ 96.5 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടി​​യാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

പൊ​​തു​​ജ​​നാ​​രോ​​ഗ്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ പ്ര​​സ​​വ​​മു​​റി​​ക​​ളു​​ടെ​​യും മാ​​തൃ​​ത്വ ശ​​സ്ത്ര​​ക്രി​​യ തി​​യ​​റ്റ​​റു​​ക​​ളു​​ടെ​​യും സേ​​വ​​ന നി​​ല​​വാ​​രം വി​​ല​​യി​​രു​​ത്തി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് ‘ല​​ക്ഷ്യ ’ഗു​​ണ​​നി​​ല​​വാ​​ര സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​ത്. ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്ക് സു​​ര​​ക്ഷി​​ത​​വും മാ​​ന്യ​​വും ഗു​​ണ​​മേ​​ന്മ​​യു​​ള്ള​​തു​​മാ​​യ പ്ര​​സ​​വ​​പ​​രി​​ച​​ര​​ണം ഉ​​റ​​പ്പാ​​ക്കു​​ക​​യും മാ​​തൃ-​ന​​വ​​ജാ​​ത ശി​​ശു മ​​ര​​ണ​​നി​​ര​​ക്ക് കു​​റ​​യ്ക്കു​​ക​​യും ചെ​​യ്യു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ കേ​​ന്ദ്ര ആ​​രോ​​ഗ്യ കു​​ടും​​ബ​​ക്ഷേ​​മ മ​​ന്ത്രാ​​ല​​യം 2017ൽ ​​ദേ​​ശീ​​യ ആ​​രോ​​ഗ്യ മി​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ചി​​രു​​ന്നു.

2022ലാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് ആ​​ദ്യ​​മാ​​യി ‘ല​​ക്ഷ്യ ’ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ൽ ഈ ​​അം​​ഗീ​​കാ​​രം നേ​​ടി​​യ ആ​​ദ്യ സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​യി​​രു​​ന്നു. നി​​ല​​വി​​ലെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ലും ഉ​​യ​​ർ​​ന്ന സ്കോ​​ർ നി​​ല​​നി​​ർ​​ത്തി അം​​ഗീ​​കാ​​രം പു​​തു​​ക്കാ​​ൻ സ്ഥാ​​പ​​ന​​ത്തി​​ന് സാ​​ധി​​ച്ചു.

ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ന്‍റെ ഒ​​പി, അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗം, പ്ര​​സ​​വ​​മു​​റി, ഓ​​പ്പ​​റേ​​ഷ​​ൻ തി​​യ​​റ്റ​​ർ, വാ​​ർ​​ഡു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന മി​​ക​​വും സേ​​വ​​ന നി​​ല​​വാ​​ര​​വും ദേ​​ശീ​​യ​​ത​​ല വി​​ദ​​ഗ്ധ സ​​മി​​തി വി​​ശ​​ദ​​മാ​​യി വി​​ല​​യി​​രു​​ത്തി​​യ ശേ​​ഷ​​മാ​​ണ് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്. സ​​മി​​തി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ദേ​​ശീ​​യ ആ​​രോ​​ഗ്യ മി​​ഷ​​ൻ 96.5 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ഗു​​ണ​​നി​​ല​​വാ​​ര അം​​ഗീ​​കാ​​രം പ്ര​​ഖ്യാ​​പി​​ച്ചു.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് പു​​ന്നൂ​​സ്, സൂ​​പ്ര​​ണ്ട് ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ർ, ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ആ​​ർ.​ ബീ​​നാ​​കു​​മാ​​രി, നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ഡോ. ​​അ​​ക്ക പ്രി​​യ വ​​ർ​​ഗീ​​സ്, ഡോ. ​​അ​​ജ​​യ് കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും സെ​​ൻ​​ട്ര​​ൽ ക്വാ​​ളി​​റ്റി വിം​​ഗി​​ന്‍റെ​​യും സീ​​നി​​യ​​ർ ന​​ഴ്സിം​​ഗ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ നൈ​​സ്‌​​മോ​​ൾ ജോ​​ർ​​ജ്, ബി​​ജോ ലൂ​​ക്കോ​​സ് എ​​ന്നി​​വ​​ർ ന​​യി​​ക്കു​​ന്ന മു​​ഴു​​വ​​ൻ ടീ​​മി​​ന്‍റെ​​യും കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ഫ​​ല​​മാ​​യാ​​ണ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്.

ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​ന്‍റെ സേ​​വ​​ന മി​​ക​​വി​​നും രോ​​ഗീ​​കേ​​ന്ദ്രീ​​കൃ​​ത പ​​രി​​ച​​ര​​ണ​​ത്തി​​നും ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​മു​​ള്ള ആ​​രോ​​ഗ്യ​​സേ​​വ​​ന​​ങ്ങ​​ൾ​​ക്കു​​മു​​ള്ള ദേ​​ശീ​​യ​​ത​​ല അം​​ഗീ​​കാ​​ര​​മാ​​യാ​​ണ് ഈ ​​നേ​​ട്ട​​ത്തെ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.

Latest News

Corehub Up